കൊവിഡ് വ്യാപനം, മാസ്‌ക്ക് ശരിയായി ധരിച്ചില്ല; പയ്യോളിയില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു


പയ്യോളി: മാസ്‌ക്ക് ശരിയായി ധരിക്കണമെന്നുള്ള നിര്‍ദ്ദേശം ലംഘിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. കൊയിലാണ്ടി താലൂക്ക് ഇന്‍സിഡന്റല്‍ കമാണ്ടന്റായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ എന്‍എച്ച്) ഇ.അനിതാകുമാരിയുടെ നേതൃത്വത്തില്‍ പയ്യോളി ടൌണില്‍ നടത്തിയ പരിശോധനയിലാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തത്.

വ്യാപാരസ്ഥാപന ഉടമകളും ജീവനക്കാരും കൂടാതെ ടൌണിലും ബസ്സ്റ്റാണ്ടിലും ഉണ്ടായിരുന്ന എട്ട് പേര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. പയ്യോളി സ്റ്റേഷനിലെ എസ് ഐമാരായ എന്‍.കെ. ബാബു, വിപി അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.