കൊവിഡ് വ്യാപനം; പറശ്ശിനിക്കടവ് മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല


കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. പത്തു ദിവസത്തേക്കാണ് നിയന്ത്രണം. പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.

ആന്തൂര്‍ നഗരസഭയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതല്‍ പത്ത് ദിവസത്തേക്കു ഭക്തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. മഹാമാരിയുടെ തുടക്കത്തിലും സമാനമായി മടപ്പുരയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.