കൊവിഡ് ഭേദമാക്കാനുള്ള ആദ്യ ഗുളികയ്ക്ക് ബ്രിട്ടന്റെ അംഗീകാരം
ലണ്ടന്‍: ലക്ഷണങ്ങളോടെയുള്ള കോവിഡ് ചികിത്സിയ്ക്കായി രൂപപ്പെടുത്തിയ ഗുളികയ്ക്ക് ബ്രിട്ടീഷ് മെഡിസിന് റഗുലേറ്ററുടെ അംഗീകാരം. മോല്‍നുപിറാവിര്‍ എന്ന ഗുളികയ്ക്കാണ് അംഗീകാരം ലഭിച്ചത്.
കോവിഡ് സ്ഥിരീകരിച്ച അപകട സാധ്യത കൂടിയ രോഗികള്‍ക്കും ലക്ഷണമുളളവര്‍ക്കും ദിവസം രണ്ടുനേരം ഈ ഗുളിക നല്‍കാം. കോവിഡിനെതിരെ ആന്റിവൈറല്‍ വികസിപ്പിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടന് മാറിയിരിക്കുകയാണെന്ന് യു.കെ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
മെക് ഷാര്‍പ്പ് ആന്റ് ഡോമും (എം.സ്.ഡി) റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സുമാണ് മോല്നോപിറാവിര് വികസിപ്പിച്ചത്. ആദ്യഘട്ടമായി ഈമാസം തന്നെ 480000 ഗുളികകള്‍ വാങ്ങാന്‍ യു.കെ അനുമതി നല്‍കിയിരിക്കുകയാണ്. വാക്സിനെടുത്തവരും അല്ലാത്തവരുമായ രോഗികളില്‍ പരീക്ഷണാര്‍ത്ഥം ആദ്യം ഇത് നല്‍കും. ഇതുവഴി കാര്യക്ഷമത പരിശോധിച്ചശേഷമേ കൂടുതല്‍ ഗുളികകള്‍ക്ക് ഓര്‍ഡര്‍ ചെയ്യുകയുള്ളൂ.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ ഗുളികകള്‍ കഴിക്കുന്നതാണ് കൂടുതല്‍ കാര്യക്ഷമമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.