കൊവിഡ് ബാധിതര്‍ കൂടുതലുള്ള വാര്‍ഡുകള്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണുകള്‍; പേരാമ്പ്ര മേഖലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നോക്കാം, നിയന്ത്രണങ്ങള്‍ എന്തെല്ലാംമെന്നും വിശദമായി അറിയാം
കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനു കോഴിക്കോട് കോർപറേഷനിൽ 50 കോവിഡ് രോഗികളിൽ കൂടുതലുള്ള വാർഡുകളും നഗരസഭകളിലും പഞ്ചായത്തുകളിലും 30 കോവിഡ് രോഗികളിൽ കൂടുതലുള്ള വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളാക്കിയ വാർഡുകൾ:
കോഴിക്കോട് കോർപറേഷൻ– 3, 4,7,9,12,13,16, 25, 50, 60,
അത്തോളി– 10,13
അരിക്കുളം– 3
ബാലുശ്ശേരി– 13
ചോറോട്– 13
കടലുണ്ടി– 10, 5
കാവിലുംപാറ– 13
കിഴക്കോത്ത്– 15
കോടഞ്ചേരി– 20
കൊടിയത്തൂർ– 1, 3,13
കൂത്താളി– 6
കോട്ടൂർ– 7
കുരുവട്ടൂർ– 3,4
കൂടരഞ്ഞി– 1, 7,1 2, 13
മടവൂർ– 12,13
നടുവണ്ണൂർ– 12
നന്മണ്ട– 8
ഒഞ്ചിയം– 19
പയ്യോളി നഗരസഭ– 5
പുറമേരി– 7
തലക്കുളത്തൂർ– 15
തിക്കോടി– 14
ഉണ്ണികുളം– 6, 21
വാണിമേൽ– 12.
നിയന്ത്രണങ്ങൾ:
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫിസുകൾ, പാൽ സംഭരണം, വിതരണം, പാചകവാതക വിതരണം, എടിഎം, അക്ഷയ സെന്ററുകൾ എന്നിവ തുറക്കാം.
ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ 10 മുതൽ 4 വരെ പ്രവർത്തിക്കാം.
ഭക്ഷ്യ, അവശ്യവസ്തുക്കളുടെ വിൽപനശാലകളും ബേക്കറി ഉൾപ്പെടെയുള്ള കടകളും ഉച്ചയ്ക്ക് 2 വരെ തുറക്കാം. ഹോട്ടലുകളിൽ പാഴ്സലുകൾ വിതരണം ചെയ്യുന്ന സമയം രാവിലെ 8 മുതൽ രാത്രി 8 വരെ.
ദേശീയ, സംസ്ഥാനപാതകൾ വഴി യാത്ര ചെയ്യുന്നവർ കണ്ടെയ്ൻമെന്റ് സോണിൽ വാഹനം നിർത്തരുത്. കണ്ടെയ്ൻമെന്റ് സോണിൽ രാത്രി 7 മുതൽ രാവിലെ 5 വരെ യാത്രകൾ പൂർണമായി നിരോധിച്ചു.
അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്കു മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ. അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്കു പ്രവേശിക്കുന്നതും നിരോധിച്ചു.