കൊവിഡ് പ്രതിരോധം; കൊയിലാണ്ടി നഗരസഭയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു
കൊയിലാണ്ടി: കൊവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് സേവനം ലഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഓക്സിജന്‍ സൗകര്യവും അടിയന്തര ആവശ്യത്തിനുള്ള അത്യാവശ്യ മരുന്നുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ യൂനിറ്റാണ് ആരംഭിച്ചിട്ടുള്ളത്.
ഒരു സ്റ്റാഫ് നഴ്സ്, ആരോഗ്യ പ്രവര്ത്തകന്, എന്നിവരുടെ സേവനമാണ് ഈ യുണിറ്റില്‍ ലഭിക്കുക. നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയര്മാന് അഡ്വ.കെ.സത്യന്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ഷിജു, ഇ.കെ.അജിത്, കെ.ഇ.ഇന്ദിര, കൗണ്‍സിലര്‍ രജീഷ് വി.കെ, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, രമേഷ് കെ.പി, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.