കൊവിഡ് പ്രതിരോധം; അരിക്കുളത്ത് വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി
അരിക്കുളം: ജീവിതശൈലീ രോഗികളുടെ ഇടയില്‍ കൊവിഡ് മരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. പഞ്ചായത്തും, എഫ്എച്ച്‌സിയും, എന്‍എച്ച്എമ്മും സംയുക്തമായാണ് പതിമൂന്ന് വാര്‍ഡുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
ആരോഗ്യ കേന്ദ്രത്തിന്റെ വാര്‍ഡ്തല ഉദ്ഘാടനം ഊട്ടേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ എം പ്രകാശന്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ സ്വപ്ന, എ കെ എന്‍ അടിയോടി, അഷറഫ് വള്ളോട്ട്, കെ സുധര്‍മന്‍, സി എം കൃഷ്ണന്‍, സി രവി, പുഷ്പ, ശാന്ത മേക്കോത്ത് എന്നിവര്‍ സംസാരിച്ചു.