കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ജില്ലയില്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; അറസ്റ്റിലായത് 46 പേര്‍
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 46 പേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച എട്ട് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു. കോഴിക്കോട് സിറ്റിയിലെയും കോഴിക്കോട് റൂറലിലെയും ഒന്നിച്ചുള്ള കണക്കാണ് ഇത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1330 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 413 പേരാണ്. 2163 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8743 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 54 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 254, 18, 172
തിരുവനന്തപുരം റൂറല്‍ – 198, 21, 91
കൊല്ലം സിറ്റി – 312, 25, 27
കൊല്ലം റൂറല്‍ – 64, 64, 151
പത്തനംതിട്ട – 47, 37, 92
ആലപ്പുഴ – 21, 5, 7
കോട്ടയം – 61, 58, 316
ഇടുക്കി – 42, 8, 5
എറണാകുളം സിറ്റി – 87, 21, 8
എറണാകുളം റൂറല്‍ – 87, 18, 140
തൃശൂര്‍ സിറ്റി – 2, 2, 0
തൃശൂര്‍ റൂറല്‍ – 11, 8, 426
പാലക്കാട് – 22, 26, 80
മലപ്പുറം – 3, 2, 148
കോഴിക്കോട് സിറ്റി – 11, 15, 7
കോഴിക്കോട് റൂറല്‍ – 29, 31, 1
വയനാട് – 27, 0, 69
കണ്ണൂര്‍ സിറ്റി – 31, 31, 138
കണ്ണൂര്‍ റൂറല്‍ – 1, 1, 93
കാസര്‍ഗോഡ് – 20, 22, 192