കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ആര്‍.ആര്‍.ടി അംഗങ്ങള്‍ക്ക് ചക്കിട്ടപാറ പഞ്ചായത്തിന്റെ ആദരം


പേരാമ്പ്ര: കൊവിഡ് കാലത്ത് സര്‍ക്കാറിനൊപ്പം സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ആര്‍.ആര്‍.ടി അംഗങ്ങളെ ചക്കിട്ടപാറ പഞ്ചായത്ത് ആദരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സാക്ഷ്യപത്രം നല്‍കിയാണ് ആദരിച്ചത്.

വാര്‍ഡ് മെമ്പര്‍ എം.എം. പ്രദീപ് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി, ആശാവര്‍ക്കര്‍ കാര്‍ത്ത്യായനി, ദാരിദ്ര്യനിര്‍മാര്‍ജ്ജനം ചാര്‍ജ് ഓഫീസര്‍ മനു, ആര്‍ആര്‍.ടി ദാരിദ്ര്യ നിര്‍മാര്‍ജ്ജനം വാര്‍ഡ് സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിലാണ് പരിപാടി നടന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.