കൊവിഡ് അതിതീവ്ര വ്യാപനത്തിലേക്കോ? ആശങ്കയൊഴിയാതെ സംസ്ഥാനം, ഇന്ന് 28,447 കോവിഡ് കേസുകള്‍


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

എറണാകുളം 4548
കോഴിക്കോട് 3939
തൃശൂര്‍ 2952
മലപ്പുറം 2671
തിരുവനന്തപുരം 2345
കണ്ണൂര്‍ 1998
കോട്ടയം 1986
പാലക്കാട് 1728
ആലപ്പുഴ 1239
പത്തനംതിട്ട 1171
കാസര്‍ഗോഡ് 1110
കൊല്ലം 1080
ഇടുക്കി 868
വയനാട് 812