കൊവിഡാനന്തര ചികിത്സയ്ക്കിടെ വി.എസ്.സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: വി എസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സുനില്‍ കുമാറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു.കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് കഴിഞ്ഞ മാസം പകുതിയോടെ വീണ്ടും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗമുക്തനായി വീട്ടില്‍ തുടരുന്നതിനിടെയാണ് കടുത്ത ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.