കൊഴുക്കല്ലൂര്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിനെ കരവിരുതിലൂടെ മനോഹരമാക്കിയ കളത്തിങ്കല്‍ ബാബുവിനെ ആദരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിനെ ശില്‍പ്പകലയിലും, ചിത്രകലയിലുമുള്ള കരവിരുതിലൂടെ മനോഹരമാക്കി മേപ്പയ്യൂര്‍ സ്വദേശി കളത്തിങ്കല്‍ ബാബു. സ്‌കൂളിന്റെ ചുമരുകളില്‍ കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും മുറ്റത്ത് മരങ്ങളും കിളികളും പാറക്കൂട്ടങ്ങള്‍ക്ക് നടുവില്‍ കുളവുമാണ് ബാബു തന്റെ കരവിരുതിലൂടെ ഒരുക്കിയത്.

കൊഴുക്കല്ലൂര്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ ബാബുവിനെ ആദരിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ബാബുവിനൊപ്പം അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യാവസാനം പിന്തുണ നല്‍കി കൂടെ നിന്ന രാഘവന്‍ പേരാറ്റയെയും ഇന്ന് ആദരിച്ചു.

വാര്‍ഡ് മെമ്പര്‍ സി.പി.അനീഷ് കുമാര്‍, കെ.ബിനി, രാഷട്രീയ സാംസ്‌കാരിക നേതാക്കള്‍, പി.ടി.എ/ എം.പി.ടി.എ പ്രസിഡണ്ടുമാര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.