കൊള്ള തുടര്‍ന്ന് കേന്ദ്രം; ഇന്ധനവില ഇന്നും വില കൂട്ടി; കേരളത്തില്‍ ഡീസല്‍ വില 101 കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
ഇന്നത്തെ വില വര്‍ധനവോടെ തിരുവനന്തപുരത്ത് ഡീസലിന് 101.29 രൂപയായി. പെട്രോള്‍ ലിറ്ററിന് 107.76 രൂപയാണ് തിരുവനന്തപുരത്തെ വില.
കോഴിക്കോട് പെട്രോളിന് 105.8 രൂപയും ഡീസലിന് 99.63 രൂപയുമാണ് ഇന്നത്തെ വില.
ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും. മൂല്യവര്‍ദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.