കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം പ്രഥമ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം വിദ്യാധരന്‍മാസ്റ്റര്‍ക്ക്


കൊല്ലം: പിഷാരികാവ് കാര്‍ത്തിക് വിളക്ക് ആഘോഷത്തിന്റെ ഭാഗമായി തൃക്കാര്‍ത്തിക സംഗീതോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 12ന് മുതല്‍ നവംബര്‍ 19 വരെയാണ് സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

സംഗീതോത്സവത്തിന്റെ ഭാഗമായി തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഥമ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരത്തിന് വിദ്യാധരന്‍ മാസ്റ്ററെ തെരഞ്ഞെടുത്തതായി ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഗീതോത്സവത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കൊയിലാണ്ടിയിലെ ശ്രീചക്ര സെന്റര്‍ ഫോര്‍ മ്യൂസിക് സ്റ്റഡീസിലെ ആര്യ രമേഷും, അഭിഷേക് രമേഷും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും മരുത്തുര്‍വെട്ടം ബാബുവും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരിയുമുണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ അശ്വനിദേവും വൈകുന്നേരം ചെങ്കോട്ടെ ഹരിഹരസുബ്രഹ്‌മണ്യവും സംഗീതക്കച്ചേരി അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ തീര്‍ത്ഥ വി. വടകരയുടെ വീണക്കച്ചേരിയും വൈകുന്നേരം രഘുനാഥന്‍ ചാലക്കുടിയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും നടക്കും. ചൊവ്വാഴ്ച രോഹിത് പെരവട്ടൂരും വൈകുന്നേരം മാതംഗി സത്യമൂര്‍ത്തിയും സംഗീതക്കച്ചേരി അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ ശശി പൂക്കാടിന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും വൈകുന്നേരം സൗന്ദര്‍ രാജന്റെ വീണക്കച്ചേരിയും നടക്കും. വ്യാഴാഴ്ച രാവിലെ സ്വാതികൃഷ്ണ യു.എസിന്റെ സംഗീതക്കച്ചേരിയും ടി.എച്ച് സുബ്രഹ്‌മണ്യത്തിന്റെ വയലിന്‍ കച്ചേരിയും അവതരിപ്പിക്കും.

അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കാര്‍ത്തിക സംഗീതസഭ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും വൈകുന്നേരം ആറരയ്ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരിയുമുണ്ടായിരിക്കും.