കൊയിലാണ്ടിയ്ക്കും ഇന്ന് ആശ്വാസ ദിനം; മേഖലയില്‍ 88 കോവിഡ് കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മേഖലയില്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസില്‍ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 29 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 88 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്.

ചേമഞ്ചേരി- 8
ചെങ്ങോട്ട്കാവ് – 4
കീഴരിയൂര്‍ – 1
കൊയിലാണ്ടി – 29
മൂടാടി – 9
പയ്യോളി -21
തിക്കോടി – 16