കൊയിലാണ്ടിയെ തിരിച്ചു പിടിക്കുമെന്ന പ്രഖ്യാപനവുമായി മുസ്ലിം യൂത്ത്ലീഗ് യുവ യാത്ര


കൊയിലാണ്ടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫ് വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി യുവ യാത്ര സംഘടിപ്പിച്ചു. മണ്ഡലത്തിൽ രണ്ട് മേഖലകളിലായാണ് യുവയാത്ര സംഘടിപ്പിച്ചത്. കാട്ടില പീടികയിൽ നിന്ന് ആരംഭിച്ച യാത്ര ടി.ടി.ഇസ്മയിൽ ജാഥ ക്യാപ്റ്റൻ സമദ് നടേരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പയ്യോളിയിൽ നിന്ന് ആരംഭിച്ച യാത്ര സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ ജാഥ ക്യാപ്റ്റൻ അബ്ദുൾ ബാസിത്തിനും പതാക നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ട് യാത്രകളും കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഗമിച്ച് മഹാറാലിയായി സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.

എല്ലാം വിറ്റ് തുലച്ച ഇടത് സർക്കാറിനെതിരായ വിലയിരുത്തലാവും ഈ തെരഞ്ഞെടുപ്പ് എന്നും, ഐക്യജനാധിപത്യ മുന്നണി കൊയിലാണ്ടിയിലും കേരളത്തിലും മികച്ച വിജയം നേടുമെന്നും അതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമദ് നടേരി അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇസ്മയിൽ വയനാട് മുഖ്യപ്രഭാഷണം നടത്തി.

കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ, ടി.ടി.ഇസ്മയിൽ, കെ.കെ.നവാസ്, വി.പി.ഇബ്രാഹിം കുട്ടി, സമദ് പൂക്കാട്, റഷീദ് വെങ്ങളം, അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എം അബ്ദുൾ ബാസിത്ത് സ്വാഗതവും ഷഫീഖ് കാരേക്കാട് നന്ദിയും പറഞ്ഞു.

ഒ.കെ ഫൈസൽ, നിസാർ.ടി.സി എന്നിവർ കോഡിനേറ്റർമാരായ യാത്രയിൽ ഷഫീഖ് കാരേക്കാട്, നിസാർ മാടാക്കര, ഫസൽ പനായി, യഹ്യ കോവുമ്മൽ, റിയാസ്.കെ.കെ, സുനൈദ്.എ.സി ആസിഫ് കലാം എന്നിവർ ഡയരക്ടർമാരായി.

[ajax_load_more id=”2993996050″ container_type=”ul” post_type=”post” placeholder=”true” scroll_distance=”50″]