കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനെതിരെ ആക്രമണം: ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ


കൊയിലാണ്ടി: ഹോട്ടൽ ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവറെന്നു കരുതുന്നയാളെ നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച രാത്രിദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിലാണ് സംഭവം.

സാരമായി പരിക്കേറ്റ സി.എം. ഹോട്ടൽ ക്യാഷ്യറായ കൊളക്കാട് മണ്ണാർകണ്ടി മൻസൂറിനെ (45) കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മൻസൂറിനെ ഇടിച്ച ശേഷം നിർത്താതെ പോയതെന്നു കരുതുന്ന ലോറി തിരുവങ്ങൂരിൽ മറ്റൊരു വാഹനത്തെ ഇടിച്ചു. ഇതിനിടെ ഡ്രൈവർ ഇറങ്ങി ഓടി. പിന്തുടർന്ന നാട്ടുകാർ അത്തോളി റോഡിൽ വെച്ച് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.