കൊയിലാണ്ടിയിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി കാനത്തിൽ ജമീലയെത്തും; ജനകീയത വോട്ടായി മാറുമെന്ന് പാർട്ടി കണക്ക് കൂട്ടൽ


കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയായി കൊയിലാണ്ടിയിൽ കാനത്തിൽ ജമീല. ഞായറാഴ്ച ചേർന്ന സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി കൊയിലാണ്ടിയിൽ ജമീലയുടെ പേര് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയതായാണ് സൂചന. 8 ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് അന്തിമ തീരുമാനമെടുക്കും.

നിലവിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ടാണ് ജമീല. ന​ന്മ​ണ്ട ഡി​വി​ഷ​നി​ൽ​നി​ന്ന്​ 8094 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഇ​വ​ർ ജ​യി​ച്ച​ത്. രണ്ടാം തവണയാണ് ഇവർ ജില്ല പഞ്ചായത്ത് പ്രസിഡണ്ടാവുന്നത്. മമ്പ് 2010ൽ ​ അഞ്ച് വർഷം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡണ്ടിന്റെ ചുമതല നിർവ്വഹിച്ചിട്ടുണ്ട്.

ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറും സംസ്ഥാന ജോയൻറ് സെക്രട്ടറി കൂടിയാണ് ജമീല. നേരത്തേ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിട്ടുണ്ട്.

രണ്ട് തവണ മത്സരിച്ചവർ മാറ്റുക എന്ന സിപിഎം തീരുമാനമാണ് സിറ്റിംഗ് എം.എൽ.എ കെ.ദാസനെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ കൊയിലാണ്ടിയിൽ തീരുമാനിച്ചത്. ഭരണരംഗത്ത് മികച്ച പ്രതിച്ചായയുള്ള നേതാവാണ് കാനത്തിൽ ജമീല.