കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: ഒമ്പത് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ പത്ത് കോവിഡ് കേസുകളായിരുന്നു കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർക്ക് സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

അരിക്കുളത്ത് നാലും മുടാടിയിൽ അഞ്ചും കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു . അരിക്കുളത്ത് മുഴുവൻ ആളുകൾക്കും മൂടാടിയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർക്കും സമ്പർക്കം വഴിയാണ് രോഗം ബിധിച്ചത്. വിദേശത്തു നിന്നെത്തിയ ഒരാൾക്കും മൂടാടിയിൽ കോവിഡ് പോസിറ്റീവായി.

ജില്ലയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. നാലു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 112 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3539 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 334 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1
മൂടാടി – 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 0
ഉറവിടം വ്യക്തമല്ലാത്തവര്‍ – 4
കോഴിക്കോട് കോര്പ്പറേഷന് – 2
ആയഞ്ചേരി – 1
തിരുവമ്പാടി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 28
(മായനാട്, മലാപ്പറമ്പ്, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, നെല്ലിക്കോട്,പുതിയറ, ബേപ്പൂര്‍, കല്ലായി, എലത്തൂര്‍, വെള്ളിമാടുകുന്ന്, പുതിയങ്ങാടി,പന്തീരങ്കാവ്, കോവൂര്‍, വേങ്ങേരി, നടക്കാവ്, വെസ്റ്റ്ഹില്‍)
കൊയിലാണ്ടി – 9
പെരുവയല്‍ – 10
കീഴരിയൂര്‍ – 8
അരിക്കുളം – 4
കടലുണ്ടി – 4
കക്കോടി – 4
മൂടാടി – 4
പുറമേരി – 7
• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3377
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 103
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23