കൊയിലാണ്ടിയിൽ വീണ്ടും അപകട മരണം; ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു


കൊയിലാണ്ടി: ദേശീയപാതയിലെ ചേമഞ്ചേരിയിൽ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. ചേമഞ്ചേരി തെക്കെയില്‍ പ്രദീപന്‍ ആണ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു.
രാത്രി ഒൻപത് മണിയോടെ ചേമഞ്ചേരി പെട്രോള്‍ പമ്പിനു സമീപത്തുവെച്ചായിരുന്നു അപകടം.

പെട്രോൾ പമ്പിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തെക്കെയിൽ, പരേതനായ ഉണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ് പ്രദീപൻ.
ഭാര്യ: ശാലിനി, മക്കള്‍: ആശീര്‍വാദ്,അഭിനിവേദ്. സഹോദരന്‍, പരേതനായ രാജീവന്‍.

സഹോദരൻ രാജീവൻ നാലഞ്ച് വർഷം മുമ്പ് ഇതേപോലെ റോഡ് മുറിച്ച്കടക്കവേ ബൈക്കിടിച്ചു മരണപ്പെട്ടതായിരുന്നു.
പ്രദീപന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും എന്ന് പോലീസ് അറിയിച്ചു.