കൊയിലാണ്ടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 30 ആം വാര്‍ഷിക ദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കാലത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹത്തിന്റെ സ്മരണയില്‍ കൊയിലാണ്ടി നഗരസഭാ എഫ്.എസ്.ടി.സി യില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍, ജന.സിക്രട്ടറി മനോജ് പയറ്റുവളപ്പില്‍, വി.പി.രാമകൃഷ്ണന്‍, മോഹന്‍ദാസ് കാഞ്ഞാരി എന്നിവര്‍ പങ്കെടുത്തു.
കീഴരിയൂരിൽ നടന്ന അനുസ്മരണ പരിപാടിയിൽ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലന്‍ നായര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എം.രമേശന്‍, ഇ.എം..മനോജന്‍, എന്‍.ടി.ശിവാനന്ദന്‍, പാറക്കീല്‍ അശോകന്‍, അബ്ദുറഹിമാന്‍ കാമ്പ്രത്ത് തുടങ്ങിയവര്‍ സംസാരിച്ചു.