കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയിൽക്കാവ് സ്വദേശി പാറക്കൽതാഴ പി.വി.ബാബു (51) ആണ് മരണപ്പെട്ടത്. മത്സ്യ ബന്ധനത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..

ബിന്ദുവാണ് ബാബുവിന്റെ ഭാര്യ. വിപിൻ ലാൽ, നീലിമ എന്നിവർ മക്കളാണ്. മരുമകൻ: അനൂപ്. സഹോദരങ്ങൾ: രാജൻ, ഗീത, അനിൽ കുമാർ, വിനു.