കൊയിലാണ്ടിയിൽ ബിന്ദു അമ്മിണിക്ക് നേരെ വധശ്രമം; ഓട്ടോറിക്ഷ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു; പിന്നിൽ സംഘപരിവാറെന്ന് ബിന്ദു അമ്മിണി


കൊയിലാണ്ടി: പ്രമുഖ അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയെ അപായപ്പെടുത്താന്‍ ശ്രമം. അജ്ഞാതര്‍ ഓട്ടോയിടിച്ചാണ് ബിന്ദുവിനെ അപകടപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ശബരിമല പ്രവേശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ബിന്ദു അമ്മിണി.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പൊയില്‍ക്കാവ് ടൗണിലെ തുണിക്കട അടച്ച് വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് ഓട്ടോയിടിച്ചത്. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായി ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ കൊയിലാണ്ടി സി.ഐയെ വിളിച്ചു പരാതി പറഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. പോലീസ് ആശുപത്രിയിലെത്തി ബിന്ദു അമ്മിണിയുടെ പ്രാഥമിക മൊഴിയെടുത്തു.

ബിന്ദു അമ്മിണി

തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സംഘപരിവാറാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ‘സംഘികൾ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരിക്കുന്നു’ എന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. ‘മരിച്ചെന്നു കരുതി ഓടിമറിഞ്ഞവര്‍ക്ക് തെറ്റി മുറിച്ചിട്ടാലും മുറികൂടും. തളരില്ല.’ എന്നും അവര്‍ കുറിച്ചു.

ശബരിമല പ്രവേശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ബിന്ദു അമ്മിണി. അതിനുശേഷം മുമ്പും ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടിരുന്നു. അടുത്തിടെ കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ അവര്‍ പരാതി നല്‍കുകയും ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മുളകുപൊടി

കൂടാതെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ് ലൈന്‍ കോ ഓഡിനേറ്റര്‍ ശ്രീനാഥ് മുളകുപൊടി സ്പ്രേ ചെയ്ത സംഭവവുമുണ്ടായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.