കൊയിലാണ്ടിയിൽ പത്ത് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പത്ത് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴിയുള്ള അഞ്ച് പോസിറ്റീവ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ പത്തു ദിവസമായി ദിനംപ്രതി പത്തിനും ഇരുപത്തി അഞ്ചിനും ഇടയിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം രോഗം സ്ഥിരീകരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്തതും ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവർ വീടുകളിലും ജില്ലയിലെ കോവിഡ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്.

ചെങ്ങോട്ടുകാവിൽ സമ്പർക്കം വഴിയുള്ള അഞ്ച് പോസിറ്റിവ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നാലു ദിവസമായി ചെങ്ങോട്ടുകാവിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

ജില്ലയില്‍ ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 500 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 0

ഉറവിടം വ്യക്തമല്ലാത്തവര്‍- 3

പനങ്ങാട് 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 105
ചാത്തമംഗലം 8
ചെങ്ങോട്ട് കാവ് 5
ആയഞ്ചേരി 5
എറാമല 11
കക്കോടി 6
കോടഞ്ചേരി 10
കൊയിലാണ്ടി 10
കൂടരഞ്ഞി 13
കുന്ദമംഗലം 9
ഒഞ്ചിയം 5
പനങ്ങാട് 19
പെരുവയല്‍ 6
വടകര 13
ഉള്ള്യേരി 8

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -5169
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 175
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -46