കൊയിലാണ്ടിയിൽ പത്ത് പേർക്ക് കോവിഡ്; ഒമ്പത് പേർക്ക് സമ്പർക്കം വഴി


കൊയിലാണ്ടി: പത്തു പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഒമ്പതു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാമതാണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്നലെ സമ്പർക്കം വഴിയുള്ള ആറ് കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അറുപതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്തതും വിദേശത്തു നിന്നും എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് പോസിറ്റീവായവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്.

ഉള്ളിയേരിയിൽ ആറു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ ഉള്ളിയേരിയിൽ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ജില്ലയില്‍ ഇന്ന് 288 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 275 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5175 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 404 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

നടുവണ്ണൂര്‍ – 1
പേരാമ്പ്ര – 1
തിരുവള്ളൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
വടകര – 2
ചോറോട് – 1
വളയം – 1
കൊയിലാണ്ടി – 1
കുുമ്മല്‍ – 1
ഒളവണ്ണ – 1
താമരശ്ശേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 82
അഴിയൂര്‍ – 5
ചങ്ങരോത്ത് – 5
ചാത്തമംഗലം – 8
കാക്കൂര്‍ – 7
കായണ്ണ – 9
കൊയിലാണ്ടി – 9
കൂത്താളി – 9
ഒഞ്ചിയം – 8
പേരാമ്പ്ര – 5
പുറമേരി – 6
തലക്കുളത്തൂര്‍ – 6
തിരുവള്ളൂര്‍ – 7
ഉള്ളിയേരി – 6
വടകര – 7
വില്ല്യാപ്പള്ളി – 6

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 3580
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 115
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 22