കൊയിലാണ്ടിയിൽ പത്ത് കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു


കൊയിലാണ്ടി: പത്ത് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

പയ്യോളിയിൽ എട്ട് പേർക്കും മണിയുരിൽ ഏഴ് പേർക്കും, തുറയൂരിൽ പതിനാറ് പേർക്കും സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്തു ദിവസത്തിനിടയിൽ ആദ്യമായാണ് ഒരു ദിവസം പതിനഞ്ചിൽ കൂടുതൽ കേസുകൾ തുറയൂരിൽ റിപ്പോർട്ട് ചെയ്യുന്നത്.

ജില്ലയിൽ ഇന്ന് 262 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 253 പേർക്കാണ് രോഗം ബാധിച്ചത്. 5038 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 243 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 0

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കോഴിക്കോട്- 1

ഉറവിടം വ്യക്തമല്ലാത്തവർ – 8

കോഴിക്കോട് – 3
മണിയൂർ – 1
മുക്കം – 1
നാദാപുരം – 1
പുറമേരി – 1
തൂണേരി – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 84
തുറയൂർ – 16
ഏറാമല – 12
കൊയിലാണ്ടി – 10
മണിയൂർ – 7
പയ്യോളി – 8
തൂണേരി – 8
നാദാപുരം – 5
ചക്കിട്ടപ്പാറ – 5
ചോറോട് – 5
പേരാമ്പ്ര – 8
വടകര – 8

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 2
കോഴിക്കോട് 2

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 2919
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 112
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 29