കൊയിലാണ്ടിയിൽ പതിനേഴ് പേർക്ക് കൊവിഡ്; 16 പേർക്ക് സമ്പർക്കം വഴി
കൊയിലാണ്ടി: പതിനേഴ് പുതിയ കൊവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ പതിനാറു പേർക്ക് സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചത്. വിദേശത്തു നിന്നും എത്തിയ ഒരാൾക്കും ഇന്ന് കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാമതുള്ളത്. ഇന്നലെ സമ്പർക്കം വഴി എട്ട് പേർക്കായിരുന്നു കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായവർ വീടുകളിലും ജില്ലയിലെ കൊവിഡ് ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.
അരിക്കുളത്ത് പത്തും, ചെങ്ങോട്ടുകാവിൽ ഏഴും, ഉള്ളിയേരിയിൽ ആറും മൂടാടിയിൽ അഞ്ചു പേർക്കും ഇന്ന് കൊവിഡ് പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ ഈ സ്ഥലങ്ങളിലൊന്നും കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ജില്ലയില്‍ ഇന്ന് 265 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേർക്കു പോസിറ്റീവായി.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 260 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5680 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 373 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
കൊയിലാണ്ടി – 1
തൂണേരി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 0
ഉറവിടം വ്യക്തമല്ലാത്തവര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചാത്തമംഗലം – 1
ഒളവണ്ണ – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 65
കൊയിലാണ്ടി – 16
അരിക്കുളം – 10
അത്തോളി – 12
ചേളൂര്‍ – 5
ചേമഞ്ചേരി – 6
ചെങ്ങോട്ടുകാവ് – 7
ഏറാമല – 5
കൂത്താളി – 5
കുമംഗലം – 5
മണിയൂര്‍ – 6
മൂടാടി – 5
നരിക്കുനി – 6
ഓമശ്ശേരി – 5
ഒഞ്ചിയം – 5
ഉള്ളിയേരി – 6
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1
കക്കോടി – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3766
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 112
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 28.