കൊയിലാണ്ടിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; ഇരുപത്തിയാറു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഇരുപത്തിയാറ് കോവിഡ് കേസുകൾ. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്നാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്യുന്നത്.

കോഴിക്കോട് കോർപ്പറേഷൻ കഴിഞ്ഞാൽ ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കൊയിലാണ്ടിയിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

തിക്കോടിയിൽ ഒമ്പത് പേർക്കും, മൂടാടിയിൽ അഞ്ച് പേർക്കും, അരിക്കുളത്ത് ആറു പേർക്കും, പയ്യോളിയിൽ പത്തു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും വൈറസ് ബാധിച്ചത്.

ജില്ലയില്‍ ഇന്ന് 424 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6059 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 264 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1508 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18087 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 348099 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

മറുത്തോണിക്കര – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 5

ചക്കിട്ടപ്പാറ- 2
കാരശ്ശേരി – 1
വടകര – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ – 104
കൊയിലാണ്ടി – 26
ചെറുവണ്ണൂര്‍ – 10
ചോറോട് – 12
അരിക്കുളം – 6
ചാത്തമംഗലം – 5
ചേളന്നൂര്‍ – 6
ഏറാമല – 5
കാക്കൂര്‍ – 6
കട്ടിപ്പാറ – 7
കോടഞ്ചേരി -5
കൊടുവള്ളി -7
മരുത്തോണിക്കര – 7
മൂടാടി – 5
മുക്കം – 8
നന്മണ്ട -13
പനങ്ങാട് – 7
പയ്യോളി – 10
പുതുപ്പാടി -5
തലക്കുളത്തൂര്‍ – 8
താമരശ്ശേരി -7
തിക്കോടി – 9
തിരുവള്ളൂര്‍ – 6
തുറയൂര്‍ – 10
ഉണ്ണിക്കുളം- 7
വടകര – 13

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

കുന്നമംഗലം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3534
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 119
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -34