കൊയിലാണ്ടിയിൽ ഒമ്പത് പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: ഒമ്പത് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും കോവിഡ് ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.

പയ്യോളിയിൽ പതിനാറും, തിക്കോടിയിൽ ഏഴും, ഉള്ളിയേരിയിൽ എട്ടും, അരിക്കുളത്ത് പന്ത്രണ്ടും കോവിഡ് കേസുകൾ ഇന്നു റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.

ജില്ലയില്‍ ഇന്ന് 385 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 360 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5878 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 178 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് -3

ഉറവിടം വ്യക്തമല്ലാത്തവര്‍ – 22

ആയഞ്ചേരി -3
ചോറോട് – 4
കോടഞ്ചേരി – 1
കൂത്താളി – 2
കോഴിക്കോട്- 6
മണിയൂര്‍- 1
നാദാപുരം -2
തിരുവള്ളൂര്‍ – 1
വടകര – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 110

അരിക്കുളം – 12
ചോറോട് – 5
എടച്ചേരി – 6
ഏറാമല – 6
ഫറോക് – 5
കടലുണ്ടി- 7
കക്കോടി – 14
കീഴരിയൂര്‍ – 5
കോടഞ്ചേരി – 16
കൊടുവള്ളി – 6
കൊയിലാണ്ടി – 9
പയ്യോളി – 16
തിക്കോടി – 7
ഉള്ളിയേരി – 8
വടകര – 20
വില്യാപള്ളി – 10
മടവൂര്‍ -9
മണിയൂര്‍ – 10
നൊച്ചാട് – 5
ഒഞ്ചിയം -5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

വടകര – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3742
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 125
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -38