കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പത്ത് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ പതിനാല് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. അതിന് മുമ്പിലത്തെ ദിവസം ഇരുപത്തിമൂന്ന് പേർക്കാണ് കൊയിലാണ്ടി രോഗം സ്ഥിരീകരിച്ചത്. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തിന് മുകളിൽ കോവിഡ് കേസുകളാണ് ദിനംപ്രതി കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ പത്തു ദിവസത്തിൽ നൂറ് ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ വിടുകളിലും കോവിഡ് ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.
ബാലുശ്ശേരിയിൽ പത്ത് പേർക്ക് ഇന്ന് സമ്പർക്കം വഴികൊ വിഡ് സ്ഥിരീകരിച്ചു. ഇന്നലെ ബാലുശ്ശേരിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇരുപതാം തിയ്യതി പതിനൊന്ന് കോവിഡ് കേസുകളാണ് ബാലുശ്ശേരിയിൽ റിപ്പോ ചെയ്തത്.
തിക്കോടിയിൽ പതിനൊന് കൊവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ പുതിയ കൊവിഡ് കേസുകൾ ഒന്നും തന്നെ തിക്കോടിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകളും വീടുകളിലും കോവിഡ് ആശുപത്രികളിലും ചികിത്സയിൽ കഴിയുകയാണ്.
ജില്ലയില്‍ ഇന്ന് 357 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5788 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 521 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 99
പനങ്ങാട് – 24
ചാത്തമംഗലം – 17
ഒളവണ്ണ – 16
കോടഞ്ചേരി – 12
തിക്കോടി – 11
ബാലുശ്ശേരി – 10
കൊയിലാണ്ടി – 10
വടകര – 10