കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് പതിനാല് പേർക്ക്
കൊയിലാണ്ടി: പതിനാല് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ ഇരുപത്തിമൂന്ന് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇന്നലെ കൂടുതലായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു കൊയിലാണ്ടി.
അതിന് മുമ്പിലത്തെ ദിവസം പത്ത് കൊവിഡ് പോസിറ്റിവ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ എഴുപതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ വിടുകളിലും കോവിഡ് ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.
ഉള്യേരിയിൽ അഞ്ച് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കീഴരിയൂരിലും മണിയൂരിലും ഉറവിടം വ്യക്തമല്ലാത്ത ഓരോ കോവിഡ് പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 617 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 133
നരിപ്പറ്റ – 28
പെരുവയല്‍ – 19
മാവൂര്‍ – 17
കൊയിലാണ്ടി – 14
ചേളന്നൂര്‍ – 13
ഒളവണ്ണ – 11
തിരുവളളൂര്‍ – 10
കടലുണ്ടി – 10
കുന്ദമംഗലം – 7
വടകര – 7
കോടഞ്ചേരി – 6
തിരുവമ്പാടി – 5
ഉള്ള്യേരി – 5