കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തിമൂന്ന് പേർക്ക്


കൊയിലാണ്ടി: ഇരുപത്തിമൂന്ന് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്.  സമ്പർക്കം വഴി കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി.

ഇന്നലെ പത്ത് കൊവിഡ് പോസിറ്റിവ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇരുപതിന് മുകളിൽ കൊവിഡ് കേസുകൾ ഒരു ദിവസം കൊയിലാണ്ടിയിൽ റിപ്പേർട്ട് ചെയ്തത്. ഫെബ്രുവരി പതിനെട്ടാം തിയ്യതി ഇരുപത്തി അഞ്ചുപേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇരുപത്തിമൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വിടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

ബാലുശ്ശേരിയിൽ പതിനാല് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പതിനൊന്ന് കൊവിഡ് പോസിറ്റീവ് കേസുകളായിരുന്നു ബാലുശ്ശേരിയിൽ റിപോർട്ട് ചെയ്തത്. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്.

പയ്യോളിയിൽ പതിമൂന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ചെങ്ങോട്ടുകാവിൽ ഒമ്പതു പേർക്കും മേപ്പയൂരിൽ എട്ട് പേർക്കും സമ്പർക്കം വഴി ഇന്ന് രോഗം ബാധിച്ചു.

ജില്ലയില്‍ ഇന്ന് 552 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും  പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 542 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6653 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 652 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139
ഏറാമല-26
കൊയിലാണ്ടി-23
വടകര-20
കുന്ദമംഗലം-18
ഒളവണ്ണ-18
ബാലുശ്ശേരി-14
പയ്യോളി-13
ഒഞ്ചിയം-12
അഴിയൂര്‍-11
ചെറുവണ്ണൂര്‍.ആവള-11
മരുതോങ്കര-11
പുതുപ്പാടി-11
ചക്കിട്ടപ്പാറ-10
മണിയൂര്‍-10
വില്യാപ്പളളി-10
ചെങ്ങോട്ടുകാവ്-9
കോടഞ്ചേരി-9
മേപ്പയ്യൂര്‍-8
നരിപ്പറ്റ-7
പെരുവയല്‍-7
താമരശ്ശേരി-7
ചോറോട്-6
നാദാപുരം-6
വേളം-6
കക്കോടി-5
കുന്നുമ്മല്‍-5
പെരുമണ്ണ-5
തുറയൂര്‍-5