കൊയിലാണ്ടിയിൽ ഇന്ന് പത്ത് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേർക്ക്. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഫെബ്രുവരി പതിനെട്ടാം തിയ്യതി ഇരുപത്തി അഞ്ചു പേർക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിമൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7587 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ബാലുശ്ശേരിയിൽ പതിനൊന്ന് പേർക്കും ഉള്ളിയേരിയിൽ പത്ത് പേർക്കും ചേമഞ്ചേരിയിൽ ആറ് പേർക്കും പയ്യോളിയിൽ അഞ്ച് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 136
കട്ടിപ്പാറ – 25
പെരുമണ്ണ – 21
ഉണ്ണിക്കുളം – 20
ആയഞ്ചേരി – 18
കാരശ്ശേരി – 18
ചോറോട് – 18
കുന്ദമംഗലം – 17
നൊച്ചാട് – 16
മണിയൂര്‍ – 14
വടകര – 14
ചങ്ങരോത്ത് – 13
തിരുവളളൂര്‍ – 13
കോട്ടൂര്‍ – 12
താമരശ്ശേരി – 12
ബാലുശ്ശേരി – 11
ഒളവണ്ണ – 11
വില്യാപ്പളളി – 11
കൊയിലാണ്ടി – 10
ഉള്ള്യേരി – 10
ചേളന്നൂര്‍ – 9
ഫറോക്ക് – 8
കടലുണ്ടി – 8
കാവിലുംപാറ – 7
പെരുവയല്‍ – 7
ചേമഞ്ചേരി – 6
കൊടുവളളി – 6
കൂടരഞ്ഞി – 6
നരിക്കുനി – 6
തലക്കുളത്തൂര്‍ – 6
തൂണേരി – 6
കിഴക്കോത്ത് – 5
കൂരാച്ചുണ്ട് – 5
ഒഞ്ചിയം – 5
പനങ്ങാട് – 5
പയ്യോളി – 5
പേരാമ്പ്ര – 5
തിരുവമ്പാടി – 5
വാണിമേല്‍ – 5