കൊയിലാണ്ടിയിൽ ഇന്ന് പതിനൊന്ന് പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; പത്ത് പേർക്ക് സമ്പർക്കം വഴി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പതിനൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കൊയിലാണ്ടിയിൽ മാത്രം സമ്പർക്കം വഴി പത്തു പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഇന്നലെ പത്തും അതിന് മുമ്പിലത്തെ ദിവസം പതിനാലും കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതി പത്തിന് മുകളിൽ കോവിഡ് കേസുകളാണ്
കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടു ദിവസം ഇരുപതിന് മുകളിൽ കോവിഡ് കേസുകളാണ് ഒരു ദിവസം കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ പത്തു ദിവസത്തിൽ നൂറിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇവർ വിടുകളിലും ജില്ലയിലെ കോവിഡ് ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

ചെങ്ങോട്ടുകാവിൽ പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെയോ അതിന് മുമ്പിലത്തെ ദിവസമോ ചെങ്ങോട്ടുകാവിൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

പയ്യോളിയിൽ രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസ് ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്നലെ പയ്യോളിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. തിക്കോടിയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 466 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8424 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 742 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കക്കോടി – 1
മുക്കം – 1
കൊയിലാണ്ടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കാക്കൂര്‍ – 1
ആയഞ്ചേരി – 1
പയ്യോളി – 1
കൂത്താളി – 1
വടകര – 2
നാദാപുരം – 1
വാണിമേല്‍ – 1
വില്യാപ്പള്ളി – 1
കുറ്റ്യാടി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 126
അത്തോളി – 10
അഴിയൂര്‍ – 5
ചാത്തമംഗലം – 5
ചെങ്ങോട്ടൂകാവ് – 12
ഏറാമല – 13
ഫറോക്ക് 16
കടലുണ്ടി – 6
കക്കോടി – 10
കാരശ്ശേരി – 5
കൊടിയത്തൂര്‍ – 5
കൊടുവള്ളി – 7
കൊയിലാണ്ടി – 10
കൂടരഞ്ഞി 12
കോട്ടൂര്‍ – 12
കുന്ദമംഗലം – 12
കുന്നുമ്മല്‍ – 8
കുരുവട്ടൂര്‍ – 17
മടവൂര്‍ – 11
മണിയൂര്‍ – 5
മാവൂര്‍ – 6
മുക്കം – 9
പുതുപ്പാടി – 8
തലക്കുളത്തൂര്‍ – 10
ഉണ്ണിക്കുളം -6
വടകര – 23
വില്യാപ്പള്ളി – 9

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

തിക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5018
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 185
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 43