കൊയിലാണ്ടിയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ചെങ്ങോട്ടുകാവ് എളാട്ടേരി പടിഞ്ഞാറെ നമ്പാറമ്പത്ത് രമേശൻ (51), കാപ്പാട് വികാസ് നഗർ മുണ്ട്യാടിക്കുനി അബു (82) എന്നിവരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രണ്ട് പേരും കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

രമേശൻ

ചെങ്ങോട്ടുകാവ് എളാട്ടേരി പടിഞ്ഞാറെ നമ്പാറമ്പത്ത് രമേശൻ (51) അന്തരിച്ചു. അച്ഛൻ: പരേതനായ ചന്ദ്രൻ. അമ്മ: ദേവി. ഭാര്യ: ശ്രീലത. മകൻ: അഗ്നിമിത്ര. സഹോദരങ്ങൾ: സുരേഷ്, രാജേഷ്, ദിനേശ്.

അബു

ചേമഞ്ചേരി കാപ്പാട് വികാസ് നഗർ മുണ്ട്യാടിക്കുനി അബു (82) അന്തരിച്ചു. ഭാര്യ: ബീവി. മക്കൾ: നാസർ (റിയാദ്), സക്കീർ (ദുബായ്), ഫൗസിയ, ഷംസുദ്ദീൻ (റിയാദ്). മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അയിഷാബി, ആബിദ, മാഷിദ.