കൊയിലാണ്ടിയിൽ ഇന്ന് ഒമ്പത് പേർക്ക് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി
കൊവിഡ് സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക്. ഇന്നലെ ഇരുപത് പേർക്ക് കൊവിഡ് പോസിറ്റീവായി. ഇതിൽ പത്തൊമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ
ആരോഗ്യ പ്രവർത്തക ഉൾപ്പെടെ നൂറിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ചെങ്ങോട്ടുകാവിൽ എട്ട് പേർക്കും ചേമഞ്ചേരി പതിനൊന്ന് പേർക്കും ഇന്ന് സമ്പർക്കം വഴി കൊവിഡ് പോസിറ്റിവിവായി. മേപ്പയുരിൽ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ജില്ലയില്‍ ഇന്ന് 614 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 599 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,117 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 666 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 179
തലക്കുളത്തൂര്‍ – 49
വടകര – 19
കുറ്റ്യാടി – 18
കുന്ദമംഗലം – 17
കൊടിയത്തൂര്‍ – 16
കൊടുവളളി – 15
മേപ്പയ്യൂര്‍ – 15
താമരശ്ശേരി – 14
നരിക്കുനി – 13
കാക്കൂര്‍ – 13
ചേമഞ്ചേരി – 11
തുറയൂര്‍ – 10
കക്കോടി – 9
കൊയിലാണ്ടി – 9
ഒളവണ്ണ – 9
പെരുവയല്‍ – 9
ചെങ്ങോട്ടുകാവ് – 8
പുതുപ്പാടി – 8
ഏറാമല – 7
കുന്നുമ്മല്‍ – 7
കുരുവട്ടൂര്‍ – 7
നരിപ്പറ്റ – 7
തിരുവളളൂര്‍ – 7
ചേളന്നൂര്‍ – 6
മടവൂര്‍ – 6
ചോറോട് – 5
കടലുണ്ടി – 5
കോട്ടൂര്‍ – 5