കൊയിലാണ്ടിയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; തുടരണം ജാഗ്രത


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 19 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. ഇന്ന് സ്ഥിരീകരിച്ചവര്‍ക്കെല്ലാം രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കെയിലാണ്ടിയിലാണ്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊയിലാണ്ടിയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരികയാണ്. 65 ന് മുകളില്‍ ആളുകളാണ് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ച് കൊയിലാണ്ടിയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇന്ന് 466 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 455 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവായി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

# കോഴിക്കോട് കോര്‍പ്പറേഷന്‍ -128
# തിരുവളളൂര്‍ – 15
# തിക്കോടി – 14
# അരിക്കുളം, വടകര – 13
# തിരുവമ്പാടി, കക്കോടി – 12
# അത്തോളി, കാവിലുംപാറ – 11
# ബാലുശ്ശേരി, ഒളവണ്ണ – 10
# മൂടാടി , ചേളന്നൂര്‍ – 9
# നടുവണ്ണൂര്‍, പയ്യോളി, ഫറോക്ക് – 8
# ചേമഞ്ചേരി, ഓമശ്ശേരി – 7
# ചക്കിട്ടപ്പാറ, മുക്കം, നാദാപുരം- 6
# ഏറാമല, പെരുവയല്‍, രാമനാട്ടുകര, വളയം, വില്യാപ്പളളി – 5

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക