വാക്സിൻ ക്ഷാമം രൂക്ഷം; കൊയിലാണ്ടിയിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് മാറ്റി വെച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ഇന്ന് ആരംഭിക്കാനിരുന്ന മെഗാവാക്‌സിനേഷന്‍ ക്യാമ്പ് മാറ്റി വച്ചു. 21, 22, 23 തിയ്യതികളിലായി നടത്താനിരുന്ന ക്യാമ്പാണ് വാക്സിൻ എത്താത്തത് കാരണം നിർത്തിവെച്ചത്. 500 പേര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കേണ്ടിയിരുന്നത്. മുൻകൂട്ടി റജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കാന്‍ എത്തിയവര്‍ക്ക് വാക്‌സിനില്ലാത്തതിനാല്‍ ക്യാമ്പ് മാറ്റി എന്ന മറുപടിയാണ് ലഭിച്ചത്. വാക്സിൻ എത്തുന്ന മുറയ്ക്ക് മറ്റൊരു ദിവസത്തിൽ ക്യാമ്പ് നടത്തുമെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിവസം 500 പേർക്ക് വീതമായി മൂന്ന് ദിവസത്തെ ക്യാമ്പിലേക്കുള്ള റജിസ്ട്രേഷൻ നേരത്തെ പൂർത്തിയായതാണ്. ഇനി എന്ന് വാക്സിൻ എത്തും എന്ന ആശങ്കയിലാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍.