കൊയിലാണ്ടിയില്‍ മുന്നൂറിലധികം കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്നും മുന്നൂറ് കടന്ന് പുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്ഡശന നിയന്ത്രണമാണ് ഒരുക്കിയത്. കൊയിലാണ്ടി നഗരസഭ പരിധിയിൽ 94 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിൽ ആകെ 355 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്‌ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കോവിഡ് കേസുകള്‍ ഒറ്റനോട്ടത്തില്‍

അരിക്കുളം – 68
ചേമഞ്ചേരി- 54
ചെങ്ങോട്ട്കാവ് – 11
കീഴരിയൂര്‍ – 13
കൊയിലാണ്ടി – 94
മൂടാടി – 28
പയ്യോളി – 58
തിക്കോടി – 29