കൊയിലാണ്ടിയില്‍ പത്ത് പേര്‍ക്കും, മൂടാടിയില്‍ ഇരുപത് പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം പതിനഞ്ച് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ എഴുപതിന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവായത്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവര്‍ വീടുകളിലും, ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളിലും ചികിത്സയിലാണ്.
മൂടാടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക്. ജില്ലയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മൂടാടിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആദ്യമായാണ് മൂടാടിയില്‍ ഇത്രയും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പയ്യോളിയില്‍ പന്ത്രണ്ട് പേര്‍ക്കും, ഉള്ള്യേരിയില്‍ പതിനൊന്ന് പേര്‍ക്കും തിക്കോടിയില്‍ പത്ത് പേര്‍ക്കും, ചെങ്ങോട്ടുകാവില്‍ ഏഴ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചെങ്ങോട്ടുകാവില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ ഇന്ന് 477 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 464 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6570 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 797 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
- കോഴിക്കോട് കോര്‍പ്പറേഷന്‍ – 126
- മൂടാടി – 20
- അത്തോളി – 17
- കൂടരഞ്ഞി – 16
- പയ്യോളി – 12
- ഒളവണ്ണ – 11
- ഉള്ള്യേരി – 11
- കൊയിലാണ്ടി – 10
- തിക്കോടി – 10
- ആയഞ്ചേരി – 9
- മടവൂര്‍ – 9
- മുക്കം – 9
- നടുവണ്ണൂര്‍ – 9
- വടകര – 9
- ചോറോട് – 8
- കക്കോടി – 8
- നാദാപുരം – 8
- പുറമേരി – 8
- ഏറാമല – 7
- മണിയൂര്‍ – 7
- ഓമശ്ശേരി – 7
- തിരുവളളൂര്‍ – 7
- ചെങ്ങോട്ടുകാവ് – 6
- കുന്ദമംഗലം – 6
- നരിപ്പറ്റ – 6
- കൊടുവളളി – 5
- പെരുമണ്ണ – 5
- പെരുവയല്‍ – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക