കൊയിലാണ്ടിയിലെ ചെങ്കൊടി ഉയരത്തിൽ പാറിച്ച് കാനത്തിൽ ജമീല; ചരിത്ര വിജയം, കൊയിലാണ്ടി ഇനി ഇടത് കോട്ട


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല വിജയിച്ചു. കാനത്തില്‍ ജമീല നിലവില്‍ 7431 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്.

കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് സൗത്തിലും വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കുറ്റ്യാടിയില്‍ യുഡിഎഫ് ആണ് മുന്നില്‍. വടകരയില്‍ യുഡിഎഫ് വിജയിച്ചു