കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഇന്ന് കൊവിഡ് സ്ഥിരികരിച്ചത് ഏഴ് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് ഏഴ് പേര്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. അതിന് തൊട്ട് മുമ്പിലത്തെ ദിവസം സമ്പര്‍ക്കം വഴി ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊയിലാണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് പോസിറ്റീവ് കേസുകളില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കം വഴിയാണ്.

ചെങ്ങോട്ടുകാവില്‍ ഇന്ന് 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂടാടിയില്‍ ആറ് പേര്‍ക്കും, ഉള്ള്യരിയില്‍ ഏഴ് പേര്‍ക്കും, പയ്യോളിയില്‍ 14 പേര്‍ക്കും സമ്പര്‍ക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയുള്ള കൊവിഡ് കേസുള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണ്.

ജില്ലയില്‍ ഇന്ന് 501 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 489 പേര്‍ക്കാണ് രോഗം ബാധിച്ചത്.4651 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 750 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

  • കോഴിക്കോട് കോര്‍പ്പറേഷന്‍ – 157
  • വില്യാപ്പള്ളി – 36
  • വടകര – 25
  • ഒളവണ്ണ – 15
  • പയ്യോളി – 14
  • ചെങ്ങോട്ടുകാവ്, തിരുവളളൂര്‍ – 11
  • നടുവണ്ണൂര്‍, കൂടരഞ്ഞി, കുന്നമംഗലം, ചെറുവണ്ണൂര്‍(ആവള) – 8
  • കൊയിലാണ്ടി, ഉള്ള്യേരി, പേരാമ്പ്ര – 7
  • മൂടാടി, കക്കോടി, ചാത്തമംഗലം, നാദാപുരം, തൂണേരി, മുക്കം, ആയഞ്ചേരി, നൊച്ചാട്,കക്കോടി,
  • മണിയൂര്‍, ചേളന്നൂര്‍ – 6
  • കൂരാച്ചുണ്ട്, ഓമശ്ശേരി, തിരുവമ്പാടി, കൊടുവള്ളി, വളയം, ചോറോട് – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക