കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പി.മോഹനന്‍


കൊയിലാണ്ടി: എല്‍ഡിഎഫ് കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫ് തൂത്തുവാരുമെന്നും കൊയിലാണ്ടിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്നും പി.മോഹനന്‍ പറഞ്ഞു.

കൊയിലാണ്ടി നഗരത്തിലേക്കുളള കിഫ്ബി കുടിവെളള പദ്ധതി 175 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല പറഞ്ഞു. നഗരത്തിലും തീരദേശത്തും കുടിവെളളം ഉറപ്പാക്കും.വെളിയണ്ണൂര്‍ ചല്ലിയുള്‍പ്പടെയുളള പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കും. മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കും. കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങലില്‍ ആധുനിക ശ്മശാനം സ്ഥാപിക്കും. കൊയിലാണ്ടി പയ്യോളി ടൗണുകളില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കും.

കെ.ദാസന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പി.വിശ്വന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ, കെ.കെ.മുഹമ്മദ്, ടി.ചന്തു, ഇ.കെ.അജിത്, കെ.സത്യന്‍ , തുടങ്ങി നിരവധി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.