കൊയിലാണ്ടിയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്


കൊയിലാണ്ടി: എട്ടു പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 184 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 172 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3605 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 41 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

കൊടിയത്തൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് – 1
വടകര – 1
വളയം – 1
കക്കോടി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 7

കോഴിക്കോട് – 2
ഫറോക്ക് – 1
കൊയിലാണ്ടി – 1
മണിയൂര്‍ – 1
പയ്യോളി – 1
തിരുവള്ളൂര്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 74
കൊയിലാണ്ടി – 7
നാദാപുരം – 5
താമരശ്ശേരി – 5
വടകര – 9

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1