കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. തുടര്‍ച്ചയായ കുറച്ചു ദിവസം 15 ന് മുകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കൊയിലാണ്ടിയിലെ ഇന്നത്തെ കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 100 ന് മുകളില്‍ കേസുകളാണ് കൊയിലാണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കം വഴിയാണ്. ബാലുശ്ശേരിയില്‍ 19 പേര്‍ക്കും ചെങ്ങോട്ടുകാവ് 9 പേര്‍ക്കും, അരിക്കുളം, തിക്കോടി എന്നിവിടങ്ങളില്‍ 7 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 822 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ ഏഴുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 808 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 744 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
- കോഴിക്കോട് കോര്‍പ്പറേഷന്‍ – 175
- ഉണ്ണിക്കുളം – 39
- നൊച്ചാട് – 25
- ചോറോട് – 22
- അത്തോളി, പെരുവയല്‍ – 21
- മണിയൂര്‍ – 20
- പയ്യോളി – 19
- ബാലുശ്ശേരി, ഫറോക്ക്,കാവിലുംപാറ – 18
- ഒളവണ്ണ – 17
- പേരാമ്പ്ര, പുതുപ്പാടി, തലക്കുളത്തൂര്‍ – 16
- വടകര, നരിക്കുനി – 15
- താമരശ്ശേരി – 14
- നന്‍മണ്ട, കക്കോടി – 13
- പെരുമണ്ണ, ഒഞ്ചിയം, കടലുണ്ടി, കുന്ദമംഗലം – 12
- കൊടിയത്തൂര്‍ – 11
- ചെങ്ങോട്ടുകാവ്, കൂരാച്ചുണ്ട്, നാദാപുരം, കുരുവട്ടൂര്‍ – 9
- ചേളന്നൂര്‍ – 8
- അരിക്കുളം, തിക്കോടി, ഏറാമല, കാരശ്ശേരി, കോടഞ്ചേരി, മുക്കം, – 7
- കൊയിലാണ്ടി, ഉള്ള്യേരി, ചെറുവണ്ണൂര്‍.ആവള, ചാത്തമംഗലം, കാക്കൂര്‍, കൊടുവളളി, കുന്നുമ്മല്‍, പുറമേരി – 6
- വേളം – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക