കൊയിലാണ്ടിയില്‍ 3,767 ഇരട്ടവോട്ടുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഒരേ ചിത്രം ഉപയോഗിച്ചുള്ള ഇരട്ട വോട്ടുകളുടെ ആകെ എണ്ണം 3767 എന്ന് രമേശ് ചെന്നിത്തല. അതേ സമയം കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഒരേ ചിത്രം ഉപയോഗിച്ച് മറ്റു നിയോജക മണ്ഡലങ്ങളിലും 843 ഇരട്ടവോട്ടുണ്ടെന്നും വിശദീകരണം.

സംസ്ഥാനത്താകെ 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷന്‍ ട്വിന്‍സ്’ എന്ന വെബ്സൈറ്റിലൂടെ (www.operationtwins.com) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രി 9 മണി്കക് പുറത്തുവിട്ടത്. ഇരട്ടവോട്ട് സംബന്ധിച്ച ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരമം. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.