കൊയിലാണ്ടിയില്‍ 214 പേര്‍ക്ക് കോവിഡ് ബാധ; കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് സൂചന


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഭാഗമായുള്ള ഫലമാണ് പുറത്ത് വന്നത്. മേഖലയില്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയുടെ എണ്ണം കൂട്ടിയിരുന്നു. കൊയിലാണ്ടിയില്‍ മാത്രം 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ പൊതു ജനങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടിയിലെ ഇന്നത്തെ കണക്ക്, ഒറ്റനോട്ടത്തില്‍

കൊയിലാണ്ടി – 39
ചെങ്ങോട്ടുകാവ് – 11
മൂടാടി – 6
തിക്കോടി -44
പയ്യോളി – 28
ചേമഞ്ചേരി – 86