കൊയിലാണ്ടിയില്‍ 12 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ 51 പേര്‍ക്കാണ് കൊയിലാണ്ടിയില്‍ മാത്രം സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രണ്ട് പോസിറ്റീവ് കേസുകളും കൊയിലാണ്ടിയില്‍ ഇന്ന റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരച്ചവരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 714 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5441 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 611 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

# കോഴിക്കോട് കോര്‍പ്പറേഷന്‍ – 172
# കാരശ്ശേരി – 28
# തുറയൂര്‍ – 28
# വളയം – 26
# കക്കോടി – 19
# തൂണേരി, പെരുമണ്ണ – 17
# ചേമഞ്ചേരി, ചാത്തമംഗലം – 16
# തിരുവളളൂര്‍, കുന്നുമ്മല്‍ – 15
# കുറ്റ്യാടി – 14
# വടകര, ഒളവണ്ണ, ഫറോക്ക് – 13
# കൊയിലാണ്ടി, കിഴക്കോത്ത്- 12
# നരിക്കുനി – 12
# പയ്യോളി – 11
# മണിയൂര്‍, വേളം – 10
# കോട്ടൂര്‍, കുരുവട്ടൂര്‍ – 9
# മൂടാടി, കൊടുവളളി, കായക്കൊടി, നാദാപുരം, നരിപ്പറ്റ, ഓമശ്ശേരി, കാക്കൂര്‍, ചേളന്നൂര്‍ – 7
# ചെറുവണ്ണൂര്‍,ആവള, നടുവണ്ണൂര്‍, കൊടിയത്തൂര്‍, മുക്കം, പെരുവയല്‍, താമരശ്ശേരി – 6
# കീഴരിയൂര്‍, മേപ്പയ്യൂര്‍, കോടഞ്ചേരി, മാവൂര്‍, പുതുപ്പാടി, എടച്ചേരി, തലക്കുളത്തൂര്‍, ഉള്ള്യേരി – 5

കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക