കൊയിലാണ്ടിയില്‍ വൻ ശീട്ടുകളി സംഘം പിടിയിൽ; പോലീസ് നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് നാലേ മുക്കാല്‍ ലക്ഷം പിടിച്ചെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി പാർക്ക് റസിഡൻസ് ഹോട്ടലിൽ നിന്ന് വൻ ശീട്ടുകളി സംഘം പിടിയിൽ. പോലീസ് നടത്തിയ റെയ്ഡിൽ നാലേ മുക്കാൽ ലക്ഷം രൂപയോളം ഇവരിൽ നിന്നും പിടിച്ചെടുത്തു. പതിനൊന്നോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊയിലാണ്ടി സി.ഐ എൻ.സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ മാരായ ബാബുരാജ്, ടി.സി.ബാബു, പ്രദീപൻ, എസ്.സി.പി.ഒ ഒ.കെ.സുരേഷ്, സി.പി.ഒ മണികണ്ഠൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.