കൊയിലാണ്ടിയില്‍ ഫൈബര്‍ബോട്ട് അപകടം; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി വളപ്പ് ഭാഗത്ത് കടല്‍ക്ഷോഭത്തില്‍ ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.

മടാക്കര സ്വദേശിയുടെ ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റല്‍ പൊലീസ് വാര്‍ഡ് കൗണ്‍സിലര്‍ നിസാബി ടീച്ചര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.