കൊയിലാണ്ടിയിലെ മാവിന്‍ചുവട്-പെരുംകുനി തോട് നവീകരണത്തിന് തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിലൂടെ കടന്നുപോകുന്ന മാവിന്‍ചുവട് – പെരുംകുനി തോട് നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. വര്‍ഷങ്ങളായി മഴക്കാലത്ത് തോട്ടില്‍ വെള്ളെ നിറഞ്ഞ് നിരവധി കുടുംബങ്ങള്‍ ദുരിതത്തിലവുകയും വീട് വിട്ട് ക്യാമ്പുകളില്‍ താമസിക്കുയും ചെയ്യുക പതിവായിരുന്നു. തോട് നവീകരിക്കുന്നതോടെ ഈ പ്രശ്‌നത്തില് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

എം.എല്‍.എ. കെ.ദാസന്റെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പസ് ഫണ്ട് അനുവദിക്കുകയും തോട് വീതിയും ആഴവും കൂട്ടി ശക്തിപ്പെടുത്താനും നീരൊഴുക്ക് സുഖമമാക്കാനും കഴിയും. വേനല്‍ക്കാലത്ത് കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതി ജലം തോട്ടിലൂടെ കടത്തിവിട്ട് തടയിന്ന കെട്ടി കൃഷിയെ സജീവമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍.കെ.ഷിജു ,ഡി.കെ.ജ്യോതിലാല്‍, ഡി.കെ.ബിജു, പി.വി.മുരളി, ടി.ഗംഗാധരന്‍, പി.വി.ആലി, ഇ.അശോകന്‍, എന്നിവര്‍ നേതൃത്വം നല്‍കുന്നു.